Friday, September 18, 2026

ഇസ്രയേലിൽ ജർമ്മൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും നഗ്നശരീരം പ്രദർശിപ്പിക്കുകയും അതിൽ തുപ്പുകയും ചെയ്തവരാണോ കമ്മ്യൂണിസ്റ്റുകാരുടെ വീരനായകർ? തുറന്നടിച്ച് ജി.കൃഷ്ണകുമാർ

ഇസ്രയേൽ–ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ പലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബി രംഗത്ത് വന്നതിന് പിന്നാലെ, ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റുകളെയും ലിബറലുകളെയും കോൺഗ്രസ്സുകാരെയും രൂക്ഷഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും അഭിനേതാവുമായ ജി കൃഷ്ണകുമാർ. സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

ഹമാസ് തീവ്രവാദികൾ ISIS ഭീകരരിൽ നിന്ന് വ്യത്യസ്തരല്ലെന്നും തീവ്രവാദികൾ നിരപരാധികളെ കശാപ്പ് ചെയ്യുകയും , കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ നഗ്നശരീരം പ്രദർശിപ്പിക്കയും അതിൽ തുപ്പുകയും ചെയ്തവരാണോ കമ്മ്യൂണിസ്റ്റുകാരുടെ വീരനായകർ എന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം ഇസ്രായേലിൽ കടന്നു കയറിയ ശേഷം പാലസ്തീൻ തീവ്രവാദികൾ ഒരു യുവതിയുടെ മൃതദേഹം അർദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കിൽ നഗര പ്രദക്ഷിണം നടത്തിയതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു.

കാലിലെ ടാറ്റു കണ്ട് യുവതിയുടെ അമ്മ തന്നെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാർഡ, തന്റെ മകളുടെ മരണവാർത്ത അറിയുന്നത്. മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്ന് അവർ അപേക്ഷിച്ചു. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. മൃതദേഹം ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത. മകളുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് അപേക്ഷിച്ച് യുവതിയുടെ അമ്മ റിക്കാർഡ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു.

ജി കൃഷ്ണകുമാർ. സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം

ഹമാസ്! കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”
സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ISIS ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല.
ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ.
നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നു . ശവശരീരങ്ങളെപോലും വെറുതെ വിടുന്നുമില്ല.
ഒന്നുകൂടി ചോദിച്ചോട്ടെ..
ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ നഗ്നശരീരം പ്രദർശിപ്പിക്കയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ കമ്മ്യൂണിസ്റ്റ്കാരാ ?

Related Articles

Latest Articles