Saturday, September 26, 2026

തുഷാറിനുവേണ്ടി പാസ്‌പോർട്ട് കൊടുക്കുന്ന അറബിയുടെ കാര്യം കട്ടപ്പുക: സി കെ വിദ്യാസാഗർ

തൊടുപുഴ: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നാസിൽ അബ്ദുള്ള ആവശ്യപ്പെടുന്ന മൂന്ന് കോടി കൂടി കൊടുത്ത് ശ്രീനാരായണീയരെ കൂടുതൽ അപമാനത്തിൽനിന്ന് രക്ഷിക്കണമെന്ന് മുന്‍ എസ് എന്‍ ഡി പി യോഗം പ്രസിഡന്‍റ് അഡ്വ. സി.കെ.വിദ്യാസാഗർ പറഞ്ഞു.

’ഉദാരമതിയായ യൂസഫലിയോട് വെള്ളാപ്പള്ളി പറഞ്ഞാൽ ആ മൂന്നുകോടി കൂടി തീർച്ചയായും അദ്ദേഹം കോടതിയിൽ അടയ്ക്കും. തിരിച്ചുവന്ന് ഒരു തുഷാർ ദുരിതാശ്വാസഫണ്ട് പിരിക്കാൻ യൂണിയനുകൾക്ക് സർക്കുലർ അയച്ചാൽ പത്തുകോടിയെങ്കിലും പുഷ്പംപോലെ പിരിച്ചെടുക്കാവുന്നതേയുള്ളൂ. അതിൽനിന്ന്‌ മൂന്ന് കോടി യൂസഫലിക്ക് കൊടുത്താലും ഏഴുകോടിയെങ്കിലും ലാഭിക്കാം. ഏതായാലും അറബിയുടെ പാസ്‌പോർട്ട് ജാമ്യം കൊടുത്ത് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം’ -വിദ്യാസാഗർ പ്രസ്താവനയിൽ പറയുന്നു.

നാസിൽ അബ്ദുള്ളയുടെ ഗതിയിലേക്ക് ഒരു സാധുഅറബിയെകൂടി തള്ളിവിടരുതെന്നാണ് തുഷാർ വെള്ളാപ്പള്ളിയോടും വെള്ളാപ്പള്ളി നടേശനോടും ശ്രീനാരായണീയരുടെ അഭ്യർഥനയെന്നും മുൻ എസ്.എൻ.ഡി.പി. യോഗം പ്രസിഡന്‍റ് കൂടിയായ വിദ്യാസാഗർ പറഞ്ഞു.

Related Articles

Latest Articles