Monday, June 17, 2024
spot_img

പി.എസ്.സി ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലും വൻ അട്ടിമറി: ഒരു മാർക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിയും ലിസ്റ്റിൽ

തിരുവനന്തപുരം: പി,എസ്.സി ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലും വൻ അട്ടിമറി നടന്നതായി ആരോപണം. പി.എസ്.സി പരീക്ഷയുടെ കോമൺ പൂൾ ലൈബ്രേറിയൻ ഗ്രേഡ് നാല് നിയമനത്തിലാണ് അട്ടിമറി നടന്നിരിക്കുന്നത്.ലൈബ്രേറിയൻ പരീക്ഷയിൽ തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തിൽ ഒരു മാർക്ക് കിട്ടിയ ഉദ്യോഗാർഥിയെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി.

ഓപ്പൺ വിഭാഗത്തിൽ കുറഞ്ഞ മാർക്ക് 55 ആയിരിക്കെ തസ്തിക മാറ്റം വഴി ഇനിവരുന്ന ഒഴിവുകളിൽ ഒരു മാർക്ക് കിട്ടിയവർക്കും നിയമനം ലഭിക്കും. കഴിഞ്ഞ പരീക്ഷ വരെ തസ്തിക മാറ്റത്തിനും മിനിമം മാർക്കുണ്ടായിരുന്നു. എന്നാൽ ഈ നിയമം ആരും അറിയാതെ മാറ്റിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റ് വന്നപ്പോൾ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ഇക്കാര്യം വ്യക്തമായത്.

ലൈബ്രേറിയൻ പരീക്ഷയിൽ ഓപ്പൺ ക്വോട്ടയിൽ നിയമനം നൽകേണ്ട സീറ്റുകളാണ് തസ്തിക മാറ്റം നടത്തിയെതെന്നതാണ് മറ്റൊരു വൈരുദ്ധ്യം.ചട്ടവിരുദ്ധമായി തസ്തിക മാറ്റത്തിൽ പെടുത്തിയാണ് ഒരു മാർക്കുകാരനെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.തസ്തികമാറ്റം നിയമനത്തിന് 3:1:1 എന്ന അനുപാതം കൃത്യമായി പാലിക്കണമെന്ന് വിജ്ഞാപനത്തിൽ നിർദേശം ഉണ്ടെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

നിലവിൽ 3:2എന്ന അനുപാതത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. മിനിമം മാർക്കു കൂടി ഇല്ലാതായതതോടെ യഥാർഥ ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെട്ടു എന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.ഇതുവരെ നടന്നത് 85 നിയമനങ്ങളാണ്. ഓപ്പൺ ക്വോട്ടയിൽ മിനിമം 70 മാർക്കാണെങ്കിൽ തസ്തിക മാറ്റംവഴി മിനിമം 40 മാർക്ക് ആണ് വേണ്ടിയിരുന്നത്.എന്നാൽ കാര്യം മാറി ഇനി നടക്കുന്ന നിയമനങ്ങളിൽ ഒരു മാർക്ക് ഉള്ളവരും കടന്നു കൂടും.

Related Articles

Latest Articles