Tuesday, December 23, 2025

ബിജെപി ഓഫീസ് ഉൾപ്പെടെ പന്ത്രണ്ടോളം ഇടങ്ങളിൽ ബോംബ് ഇടുമെന്ന് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഓഫീസ് ഉൾപ്പെടെ 12 ലധികം ഇടങ്ങളിൽ ബോംബ് ഇടുമെന്ന് ഭീഷണി സന്ദേശം. കോയമ്പത്തൂർ പോലീസിനാണ് ഇമെയിൽ വഴി അജ്ഞാത സന്ദേശം ലഭിച്ചത്. ബിജെപി ഓഫീസിലുൾപ്പെടെ പെട്രോൾ ബോംബ് എറിയുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. കോയമ്പത്തൂർ പോലീസിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസ് പോർട്ടലിലേക്കാണ് ഇമെയിൽ ലഭിച്ചത്.

കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കോയമ്പത്തൂരിന്റെ പല ഭാഗങ്ങളിലായി ബോംബ് ഇടുമെന്നാണ് ഇതിൽ പറയുന്നത്. എന്നാലിത് വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇമെയിൽ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles