Wednesday, September 30, 2026

റാനു ആലപിച്ച തേരി മേരി കഹാനി എന്ന ഗാനത്തിന്‍റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി; വീഡിയോ വൈറല്‍

മുംബൈ: റയില്‍വെ പ്ലാറ്റ് ഫോമില്‍ പാടി വൈറലായ റാനു മോണ്ടലിന്‍റെ ആദ്യ സിനിമാ ഗാനം പുറത്തെത്തി. പ്രമുഖ സംഗീത സംവിധായകന്‍ ഹിമേഷ് റിഷ്മിയയാണ് തന്‍റെ ചിത്രത്തില്‍ ഗാനം ആലപിക്കാന്‍ റാനു മൊണ്ടലിന് അവസരം നല്‍കിയത്.: ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ് വീഡിയോയും പുറത്തെത്തിയിരുന്നു.

ഇപ്പോള്‍ റാനു ആലപിച്ച തേരി മേരി കഹാനി എന്ന ഗാനത്തിന്‍റെ മുഴുവന്‍ വീഡിയോയാണ് പുറത്തെത്തിയത്. ഗാനം പുറത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സോണി ടി വി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്ക് ഒപ്പം പാടാന്‍ ഹിമേഷ് റിഷ്മിയ റാനുവിനെ ക്ഷണിച്ചത്. റയില്‍വെ പ്ലാറ്റ്ഫോമിലെ ഗാനം സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെയാണ് റാനുവിന് അവസരങ്ങള്‍ ലഭിച്ചത്.

Related Articles

Latest Articles