Wednesday, May 15, 2024
spot_img

നരേന്ദ്ര മോദിക്കെതിരെ വിഷം ചീറ്റുന്ന മനോരമയ്ക്ക് ഇതെന്ത് പറ്റി? കച്ചവട തന്ത്രമെന്ന് ആക്ഷേപം

തിരുവനന്തപുരം: സാധാരണ ഗതിയിൽ നരേന്ദ്ര മോദിയെ താറടിക്കുന്നവരെയും അദ്ദേഹത്തിന്‍റെ നീക്കങ്ങളെയെല്ലാം കണ്ണടച്ച് എതിർക്കുന്നവരെ ചെറുത്തു തോൽപ്പിക്കലാണ് കേരളത്തിലെ ഓൺലൈൻ സംഘികൾ എന്നറിയപ്പെടുന്ന, സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ സംഘപരിവാർ അംഗങ്ങളുടെ പ്രധാന ജോലി. എന്നാൽ മനോരമ ന്യൂസിന്‍റെ കോണ്‍ക്ലേവ് 2019ന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുമ്പോൾ കാര്യങ്ങൾ ഒരു പക്ഷെ ആദ്യമായി വ്യത്യസ്തമാകുകയാണ്.

കോൺഗ്രസിനും സോണിയ ഗാന്ധി കുടുംബത്തിനും എപ്പോഴും വാഴ്ത്തുപാട്ടുമായി പ്രത്യക്ഷപ്പെടുകയും, നരേന്ദ്രമോദിയെയും ബിജെപിയെയും ജനമധ്യത്തിൽ ഇകഴ്ത്തി കാണിക്കാൻ എന്നും തങ്ങളുടെ സർവശക്തിയും ഉപയോഗിച്ചിട്ടുള്ളതുമായ മനോരമയുടെ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിൽ വ്യാപകമായ എതിർപ്പാണ് കേരളത്തിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. എന്നും സംഘപരിവാറിനോട് മുഖം തിരിച്ചു നിന്നിട്ടുള്ള മനോരമ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും നരേന്ദ്രമോദി സർക്കാരിനെതിരെ ജനവികാരം രൂപികരിക്കാൻ പരമാവധി ശ്രമിച്ചു എന്ന് കേരളത്തിലെ ബിജെപി പ്രവർത്തകർ ചൂണ്ടികാണിക്കുന്നു.

മനോരമ ചാനൽ നടത്തിയ സർവേയിൽ മോദിയേക്കാൾ ജനസമ്മതൻ രാഹുൽ ഗാന്ധിയാണെന്നും, യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്നും പ്രഖ്യാപിച്ചത് ഇപ്പോഴും ട്രോളുകളായി സൈബർലോകത്ത് കറങ്ങുന്നുന്നുണ്ട്.

പ്രധാനമന്ത്രി മനോരമ കോൺക്ലേവിൽ പങ്കെടുക്കുന്നതിനെതിരെ വലിയ പ്രചരണമാണ് സൈബർലോകത്ത് ഉണ്ടായത്. #ManoramaHatesBJP , #PMAvoidManorama തുടങ്ങിയ ഹാഷ്ടാഗുകളിൽ അനേകം പേരാണ് ട്വിറ്ററിൽ ഇതിനെതിരെ പ്രതികരിച്ചത്. സാധാരണ ബിജെപി പ്രവർത്തകർ മുതൽ ടി ജി മോഹൻദാസിനെയും കെ വി എസ് ഹരിദാസിനെയും പോലെയുള്ള പ്രമുഖർ വരെ ഇതിൽ പെടുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾ എല്ലാം വിഫലമാണ് എന്ന് വേണം കരുതാൻ.

നുണകളുടെ വാരിക്കുന്തങ്ങളുമായി. എന്നും തങ്ങളുടെ പ്രസ്ഥാനത്തെ ആക്രമിച്ച ഒരു മാധ്യമസ്ഥാപനത്തിന്‍റെ കോൺക്ലേവ് ദില്ലിയില്‍ നിന്നും ലൈവ് പരിപാടിയിലൂടെ മോദി ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അത് നിരാശയുണ്ടാക്കുക ലക്ഷക്കണക്കിന് മോദി -ബിജെപി അനുകൂലികളിലാണ്.

2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചില്ലെന്ന് മാത്രമല്ല മാധ്യമപ്രവർത്തകരെ ഔദ്യോഗിക യാത്രകളില്‍ നിന്നും ഔദ്യോഗിക വസതികളില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഇതെല്ലാം ചോദ്യങ്ങൾ നേരിടാൻ പേടിച്ചിട്ടാണെന്നു എഴുതിയവരാണിവര്‍. എന്നാൽ മാധ്യമങ്ങളുടെ ഏടുകളില്‍ വിഭാഗീയതയുടെയും തുക്കടാ ഗാംഗിന്‍റെയും അസഹിഷ്ണുതാവാദികളുടെയും വിഷം പടര്‍ന്നപ്പോള്‍ ആ മാധ്യമ ഹിജഡകളെ പുറത്ത് നിര്‍ത്തിയ മന്‍കീ ബാത്തുമായി ജനങ്ങളിലേക്ക് ഭാരത പ്രധനമന്ത്രി ഇറങ്ങി. അപ്പോഴും അധിക്ഷേപം തുടർന്നു ഇവര്‍.

മാധ്യമപ്രവര്‍ത്തകരെ പിണക്കിയപ്പോള്‍ പ്രധാനമന്ത്രി മോദി അബദ്ധം കാണിച്ചെന്നും അതുകൊണ്ട് തന്നെ വീണ്ടും അധികാരത്തിലെത്തില്ലെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവർ . കുമ്മനം ഗവർണർ ആയപ്പോൾ അത് ട്രോൾ അല്ലെന്നു ബ്രാക്കെറ്റിൽ എഴുതികാണിച്ചു കളിയാക്കിയവർ. ഇനി ഒരു മോഡി ഭരണം ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് പത്രത്താളുകളിലൂടെയും ചാനലിലൂടെയും പ്രതീതി സൃഷ്ടിക്കാൻ തിരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും രാജ്യത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചവർ. ബിജെപി അധികാരത്തിൽ വരില്ലെന്ന് മാത്രമല്ല, പ്രിയങ്ക വാദ്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതോടെ വാരണാസിയിൽ പോലും മോദിയുടെ നില പരുങ്ങലിൽ എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചവർ . നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യത മുതൽ ബിജെപിയുമായി ബന്ധപ്പെട്ട എല്ലാം വിവാദമാക്കി പാർട്ടിയെയും നേതാക്കളെയും അപമാനിക്കാൻ ശ്രമിച്ചവർ.

ഇവര്‍ 2019ന് ശേഷവും പത്തി താഴ്ത്തിയിട്ടില്ലെന്ന കാര്യം നാം മറക്കരുത്. രാജ്യം കട്ടുമുടിച്ച പളനിയപ്പന്‍ ചിദംബരത്തെ നിയമവഴിയില്‍ താഴിട്ട് പൂട്ടാന്‍ അയാള്‍ ഒളിച്ചിരുന്ന താവളത്തില്‍ മതില്‍ കടന്ന് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചപ്പോള്‍ അതിനെ പ്രധാനമന്ത്രിയുടെ കീഴിലുള്ള സി ബി ഐ മതില്‍ ചാടിയെന്നാണ് മാമന്‍ മാപ്പിള പത്രം എഴുതി പൊലിപ്പിച്ചത്.

സംഘപരിവാർ വിരുദ്ധ വാര്‍ത്തകളും ശത്രു വാഴ്ത്തലുകളുമായി കളം നിറഞ്ഞ മനോരമയുടെ ഈ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ മോദിയെ തന്നെ ഉദ്ഘാടകനാക്കാന്‍ അവരെ പ്രേരിപ്പിച്ചത് കച്ചവട തന്ത്രം തന്നെയെന്ന് വ്യക്തം. അതിൽ ബിജെപി നേതൃത്വം കൂടുതൽ ശുഷ്‌കാന്തി കാണിക്കണമെന്നായിരുന്നു പല സാധാരണ പ്രവർത്തകരുടെയും പ്രതികരണം.

പുറംമേനിയിൽ മാന്യതയുടെ കുപ്പായമിട്ട് ഉള്ളിൽ വിഷം ചീറ്റുന്ന മനോരമയുടെ പരിപാടിയിലേക്ക് സര്‍വ്വ ആദരണീയനായ പ്രധാനമന്ത്രിയെ എത്തിച്ച കേരള ബി ജെ പി നേതൃത്വത്തിന്‍റെ നടപടിയിലും അണികള്‍ക്ക് അമര്‍ഷമുണ്ട്. പ്രധാനമന്ത്രിക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാതെയും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് ഈ നീക്കങ്ങള്‍ എന്നതും വ്യക്തമാണ്. ഭാവിയിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈരളിയിലെയും ദേശാഭിമാനിയിലെയും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയാലും അതിൽ ഒട്ടും അദ്ഭുതപ്പെടാനില്ലെന്നാണ് ചിലരുടെ പ്രതികരണം..

എന്നാൽ ശത്രുവിന്‍റെ പാളയത്തിൽ കടന്നു ചെന്ന് കാര്യങ്ങൾ പറയാനുള്ള അവസരമാണ് പ്രധാനമന്ത്രി തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നവരുമുണ്ട് ബിജെപി പ്രവർത്തകരിൽ. കേരളം പോലെ ഒരു സംസ്ഥാനത്തു പ്രായോഗികമായി രാഷ്ട്രീയം കൈകാര്യം ചെയ്യണമെന്നും ഇവർ വാദിക്കുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. സമൂഹമാധ്യമങ്ങളിൽ ഓരോ ചെറു ചലനവും ശ്രദ്ധിക്കുന്ന പ്രധാനമന്ത്രി ഈ നീക്കങ്ങളും പ്രതികരണങ്ങളും അറിയിച്ചിട്ടുണ്ടാകില്ല എന്ന് ചിന്തിക്കാൻപോലും പ്രയാസമാണ്. അതിനോട് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.

Related Articles

Latest Articles