Tuesday, November 3, 2026

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്തുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം! ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കാൻ ശ്രമം. നേത്ര ചികിൽസയ്​ക്കെത്തിയ പെൺകുട്ടിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്കുനേരെ അതിക്രമത്തിനു ശ്രമമുണ്ടായത്.  സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഉദിയന്‍കുളങ്ങര സ്വദേശി സതീഷ്(52) നെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി.

ഇന്ന് രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഒപിയില്‍ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഇതോടെ പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പ്രതി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. പ്രതി ഇപ്പോൾ നെയ്യാറ്റിന്‍കര പോലീസിന്റെ കസ്റ്റഡിയിലാണ്.

Related Articles

Latest Articles