Thursday, December 25, 2025

ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ;രാജ്യത്തെ കോവിഡ് ബാധിതരിൽ 90 ശതമാനത്തോളവും കേരളത്തിൽ

ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളില്‍ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം.

രാജ്യത്തെ കോവിഡ് ബാധിതരിൽ 90 ശതമാനത്തോളവും കേരളത്തിലാണ്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം കൂടുതൽ പേർ രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈമാസം 20 മരണം സ്ഥിരീകരിച്ചു. ആറു പേർക്ക് അതിവ്യാപന ശേഷിയുള്ള ജെ എൻ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമാണ്.

Related Articles

Latest Articles