Sunday, December 28, 2025

ലോകം ശ്രീരാമനാമജപത്തിൽ ! അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മൂന്ന് ദിനങ്ങൾ കൂടി !അക്ഷത വിതരണ യജ്ഞം പന്തളം അമൃത വിദ്യാലയത്തിലും മാതാ അമൃതാനന്ദമയി മഠത്തിലും നടന്നു

കുരമ്പാല, പന്തളം : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ലോകമെമ്പാടും നടക്കുന്ന അക്ഷത വിതരണ യജ്ഞം പന്തളം അമൃത വിദ്യാലയത്തിലും, മാതാ അമൃതാനന്ദമയി മഠത്തിലും നടന്നു. ചടങ്ങുകളിൽ പ്രമുഖ ഹൈന്ദവ സംഘടന നേതാക്കളും ഭക്തജനങ്ങളും കുട്ടികളും സ്കൂൾ ജീവനക്കാരും പങ്കെടുത്തു.

രാവിലെ ഒൻപതരയോടെ ആരംഭിച്ച ചടങ്ങിന് ആർഎസ്എസ് ജില്ലാ കാര്യവാഹ് ബി. സുരേഷ്, ജില്ലാ സംഘ ചാലക് അഡ്വക്കേറ്റ് മാലക്കര ശശി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് രാജേന്ദ്രൻ മുതലായ നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പന്തളം അമൃത വിദ്യാലയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ആർഎസ്എസ് ജില്ലാ സംഘ ചാലക് അഡ്വക്കേറ്റ് മാലക്കര ശശി, സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി അഭിവന്ദ്യാമൃത ചൈതന്യയ്ക്ക് അയോദ്ധ്യയിൽ നിന്നും എത്തിച്ച പവിത്രമായ അക്ഷതം കൈമാറി.

അനുബന്ധമായി മുൻപ് പന്തളം മാതാ അമൃതാനന്ദമയി മഠത്തിൽ ജനുവരി മൂന്നിന് നടന്ന ചടങ്ങിൽ മഠാധിപതി ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യയും അക്ഷതം സ്വീകരിച്ചിരുന്നു.

അക്ഷതം എന്ന വാക്കിനർത്ഥം ക്ഷതമില്ലാത്തത് അഥവാ നാശമില്ലാത്തത് എന്നതാണ്. ഹൈന്ദവ ശാസ്ത്ര വിശ്വാസ പ്രകാരം ദേവതാപൂജകള്‍ക്ക് അക്ഷതം വിശേഷപ്പെട്ടതാണ്. ഇത് പൊടിയാത്ത ഉണക്കലരി അല്ലെങ്കില്‍ സാധാരണ അരിയാണ്. എന്നാല് ചിലയിടത്ത് അരിയും മഞ്ഞളും കുങ്കുമവും ഒക്കെ കലര്‍ത്തി ഇത് നിർമ്മിക്കുന്നു. കല്യാണ വേളയിൽ നവവധൂവരൻമാരുടെ ശിരസ്സിൽ അക്ഷതം വിതറി അനുഗ്രഹിക്കുന്ന ചടങ്ങും നടക്കാറുണ്ട്.

Related Articles

Latest Articles