Tuesday, January 13, 2026

കണ്ണുനീർ പൊഴിച്ച് ഹനുമാൻ വിഗ്രഹം ! മഹാത്ഭുതം മധ്യപ്രദേശിലെ സൈന്ധവയിൽ ; ക്ഷേത്രത്തിൽ ഭക്തജന പ്രവാഹം

മധ്യപ്രദേശിലെ സൈന്ധവയിൽ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വാർത്ത പ്രചരിച്ചതോടെ, ദൈവിക പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഭക്തർ ഒഴുകിയെത്തുകയാണ്. പ്രാർത്ഥനകളും സ്തുതി ഗീതങ്ങളുമായി ക്ഷേത്രദർശനത്തിനായി നിരവധി ഭക്തരാണ് ഇതിനോടകം എത്തിയത്. ചിഖാലി ഗ്രാമത്തിലെ ഖേദപതി ഹനുമാൻ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്.

ക്ഷേത്ര ദർശനം നടത്തിയ ഒരു കുട്ടിയാണ് വിഗ്രഹത്തിൽ നിന്ന് കണ്ണുനീർ വരുന്നത് ആദ്യമായി ശ്രദ്ധിച്ചത്. തുടർന്ന് ഈ വാർത്ത ഗ്രാമത്തിൽ ഉടനീളം പ്രചരിക്കുകയായിരുന്നു. ഹനുമാനിലുള്ള വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ട് പലരും ഈ സംഭവത്തെ ഒരു ദൈവിക അടയാളമായി വിലയിരുത്തി.

Related Articles

Latest Articles