Monday, January 12, 2026

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരണം ! മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്രസർക്കാർ

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തന്നെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തൊഴിൽ തട്ടിപ്പിൽപ്പെട്ട് ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ എത്തിച്ചേർന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.

റഷ്യൻ പട്ടാളത്തെ സഹായിക്കുന്ന ജോലിയാണ് എന്ന ഉറപ്പിന്മേലാണ് ഇവരെ റഷ്യയിലെത്തിച്ചത്. ഇപ്പോൾ ഇവരെ വാഗ്നർ കൂലിപ്പട്ടാളത്തിൽ ചേരാൻ നിർബന്ധിക്കുന്നുണ്ട് എന്നാണ് വിവരം. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി സംസാരിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്‌വാൾ പറഞ്ഞു.

റഷ്യയിൽ അകപ്പെട്ട ഹൈദരാബാദിൽ നിന്നുള്ള സുഫിയാന്റെ കുടുംബം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രംഗത്ത് വന്നിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും കബളിപ്പിക്കൽ നടത്തിയ ഏജന്റുമാർക്കെതിരെ നടപടിയെടുക്കണമെന്നും സുഫിയൻറെ കുടുംബം ആവശ്യപ്പെട്ടു.

Related Articles

Latest Articles