Tuesday, December 23, 2025

രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്; പ്രദേശത്ത് വൻ സുരക്ഷയൊരുക്കി പോലീസ്; പുതുതായി 14 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

ബെംഗളൂരു: രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. കർണാടകയിലെ ബൈലഗാവി ജില്ലയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ എഴുതിയിരിക്കുന്നത്. ഹിന്ദിയിൽ എഴുതിയ രണ്ട് കത്തുകളാണ് ലഭിച്ചത്. ‘ അല്ലാഹു അക്ബർ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. ഫെബ്രുവരി 7, 28 തീയതികളിലാണ് ഭീഷണിക്കത്തുകൾ ലഭിച്ചത്.

ആദ്യത്തെ കത്ത് ലഭിച്ചത് രാമക്ഷേത്രത്തിനുള്ളിൽ നിന്നാണ്, രണ്ടാമത്തെ കത്ത് ലഭിച്ചത് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്നും. മാർച്ച് 20, 21 തീയതികളിൽ രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞങ്ങൾ ക്ഷേത്രം തകർക്കുമെന്നും ക്ഷേത്രത്തിന് നേര വെടിവയ്പ്പ് നടത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്.

ക്ഷേത്ര ഭരണസമിതി ഇക്കാര്യം നിപ്പാനി ഷഹർ പോലീസിനെ അറിയിച്ചു. ക്ഷേത്രത്തിൽ വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. പുതുതായി 14 സിസിടിവി ക്യാമറകളും ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Latest Articles