Friday, January 2, 2026

കാത്തിരിപ്പിന് ഇനി കുറച്ച് മണിക്കൂറുകൾ മാത്രം; ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം; പ്രഖ്യാപനം മൂന്ന് മണിക്ക്

ദില്ലി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം. വി​ഗ്യാൻ ഭവനിൽ മൂന്ന് മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിയതികൾ അറിയിക്കും. തിയതി പ്രഖ്യാപിക്കുന്നത് മുതൽ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വരും. അഞ്ച് ഘട്ടങ്ങളിൽ അധികമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ജ്ഞാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

2019 ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. നാല് ദിവസത്തിന് ശേഷമായിരുന്നു ഫല പ്രഖ്യാപനം.

Related Articles

Latest Articles