Friday, May 3, 2024
spot_img

പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് !സിഎഎ ആപ്പ് പുറത്തിറക്കി; CAA 2019 ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി

ദില്ലി : പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പൗരത്വം അപേക്ഷിക്കാനായി സിഎഎ വെബ്സൈറ്റ് തുറന്നതിന് പിന്നാലെ സിഎഎ ആപ്പും സർക്കാർ പുറത്തിറക്കി. CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കും.

പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ നൽകിയ പൗരത്വം തിരിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.

Related Articles

Latest Articles