Tuesday, December 16, 2025

‘ബീഫ് കഴിക്കില്ല, ഞാൻ അഭിമാനിയായ ഹിന്ദു’; പ്രചാരണങ്ങളെ തള്ളി ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണൗട്ട്

ദില്ലി: താന്‍ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നതായി കങ്കണ തന്നെ നേരത്തെ പറഞ്ഞതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്‍റെ ആരോപണത്തിനാണ് മറുപടി.

‘ഞാന്‍ ബീഫോ മറ്റ് റെഡ് മീറ്റ് വിഭവങ്ങളോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം, ഞാന്‍ അഭിമാനമുള്ള ഒരു ഹിന്ദുവാണ് എന്ന് കങ്കണ എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് ആദ്യം കങ്കണ ബീഫ് കഴിക്കുമെന്ന് പറഞ്ഞത്. കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

Related Articles

Latest Articles