Tuesday, May 7, 2024
spot_img

വാമനപുരം മണ്ഡലത്തിൽ പ്രചരണം നടത്തി വി മുരളീധരൻ; ഫേസ്ബുക്ക് പോസ്റ്റിലൂടെ വീഡിയോ പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥിയായ വി മുരളീധരൻ പ്രചരണം കൊഴുപ്പിക്കുകയാണ്. ഇന്ന് അദ്ദേഹം വാമനപുരത്ത് പ്രചരണം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വൻ ജനസ്വീകാര്യതയാണ് മറ്റെല്ലായിടങ്ങളിലെ പോലെ തന്നെ വാമനപുരത്ത് നിന്നും ലഭിച്ചത്.

അതേസമയം, കിളിമാനൂരില്‍ 35ലധികം പട്ടികജാതി കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കിളിമാനൂര്‍ ശ്രീലക്ഷ്മി ആഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തിലാണ് 35 ഓളം പട്ടികജാതി കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയവരെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബസംഗമം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles