Monday, December 29, 2025

ഇറച്ചി വെട്ടലും പച്ചക്കറി വിൽപ്പനയും; നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

ചെന്നൈ: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണെന്നാണ് റിപ്പോർട്ട്.

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മൻസൂർ. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ഇദ്ദേഹത്തിനുണ്ട്.

Related Articles

Latest Articles