ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷന് നല്കിയ നിര്‍ദേശത്തിലാണ് അല്ലു അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്.
അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡിയും വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥി ശില്പ രവി ചന്ദ്ര റെഡ്ഡിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇക്കാര്യം പുറത്തായതോടെ വന്‍ ജനക്കൂട്ടമാണ് വീടിന് വെളിയില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഒടുവിൽ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി. സ്ഥാനാര്‍ത്ഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തു.

