Monday, December 15, 2025

രജൗറിയില്‍ ബോംബുവര്‍ഷമെന്ന് റിപ്പോര്‍ട്ട്; എട്ട് വിമാനത്താവളങ്ങൾ അടച്ചു ; കനത്ത ജാഗ്രതയിൽ ഇന്ത്യ

ശ്രീനഗർ∙ ഇന്ത്യ–പാക്ക് അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങൾ അടച്ചു. ലേ, ജമ്മു, ശ്രീനഗർ,ചണ്ഡീഗഡ്, അമൃത്‍സർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചു. ഇവിടങ്ങൾ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണ് നീക്കമെന്നാണു വിശദീകരണം. കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ വ്യോമസേന ജെറ്റ് തകർന്നതിനു പിന്നാലെയാണ് വിമാനത്താവളങ്ങളിൽ നിർദേശം നൽകിയത്.

Related Articles

Latest Articles