ഇന്ന് രാവിലെ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ ഇന്ത്യക്ക് ഒരു യുദ്ധ വിമാനം നഷ്ട്ടമായതായും വിമാനത്തിന്റെ പൈലറ്റിനെ കാണാതായതായും ഇന്ത്യൻ വിദേശകാര്യവക്താവ് അറിയിച്ചു. അല്പം മുൻപ് ദില്ലിയിൽ വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ വക്താവ് ഈ വിവരം അറിയിച്ചത്. അതിർത്തി ഭേദിക്കാൻ ശ്രമിച്ച മൂന്നു പാക് വിമാനങ്ങളിൽ ഒന്നിനെ വെടിവെച്ചിട്ടതായും വക്താവ് അറിയിച്ചു. ഇന്ത്യൻ ആക്രമണത്തിൽ തകർന്നു വീണ എഫ് 16 വിമാനം അതിർത്തിക്ക് അപ്പുറമായാണ് തകർന്നു വീണതെന്നും അദ്ദേഹം അറിയിച്ചു.
പാക് ആക്രമണം സ്ഥിരീകരിച്ചു ഇന്ത്യ; ഇന്ത്യയുടെ പൈലറ്റിനെ കാണാതായതായി സ്ഥിരീകരണം
By admin
0
65