തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെ തെരഞ്ഞെടുത്തു. ശ്യാമപ്രസാദാണ് മികച്ച സംവിധായന്‍. മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സാവിത്രി ശ്രീധരനും നേടി.

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനായി സൗബിന് പുരസ്‌കാരം. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയ്ക്ക് പുരസ്‌കാരം.

മികച്ച ചിത്രം: കാന്തന്‍ കളര്‍ ഓഫ് ലവ്, സംവിധാനം സി ഷെരീഫ്
മികച്ച കഥാകൃത്ത്: ജോയ് മാത്യൂ
മികച്ച ക്യാമറമാന്‍: കെയു മോഹനന്‍ ജോസഫ്
മികച്ച തിരക്കഥാകൃത്ത്: സക്കറിയ, മുഹ്സിന്‍ പെരാരി
മികച്ച സംഗീത സംവിധായകന്‍: ബിജിപാല്‍
ജനപ്രിയചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നവാഗത സംവിധായകന്‍: സക്കറിയ
മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ആമി)
മികച്ച ബാലതാരം: മാസ്റ്റര്‍ മിഥുന്‍
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്
മികച്ച ഗായകന്‍: വിജയ് യേശുദാസ്
മികച്ച കഥാകൃത്ത്; ജോയ് മാത്യു
മികച്ച രണ്ടാമത്തെ ചിത്രം; സൺ‌ഡേ
മികച്ച സ്വഭാവനടൻ; ജോജു ജോർജ്
പശ്ചാത്തല സംഗീതം; ബിജി പാൽ