പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ് അന്നു പറഞ്ഞത് എന്ന് ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു എന്നുള്ളതുകൊണ്ടാണ്. ആ കള്ളം ഇനി ചെലവാകില്ല . അതിനു ശേഷമാണ് ലോകം മഹാത്മാഗാന്ധിയെ അറിഞ്ഞത് ഗാന്ധി സിനിമ വന്നതിനു ശേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ആരോപണം വന്നിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ ഇതിനെ പറ്റി വാര്‍ത്തകളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇവരാരെങ്കിലും മോദിയുടെ ആ സംഭാഷണം കേട്ടുകാണുമോ എന്നത് സംശയമാണ്. #primeministernarendramodi #mahatmagandhi

