Friday, January 9, 2026

ആവേശക്കടലായി തൃശൂർ !!സുരേഷ് ഗോപിക്ക് വമ്പൻ വരവേൽപ്പൊരുക്കി പ്രവർത്തകരും വോട്ടർമാരും

തൃശൂർ : ചരിത്ര വിജയത്തിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് വമ്പൻ വരവേൽപ്പൊരുക്കി പ്രവർത്തകരും വോട്ടർമാരും. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കിയാണ് സ്വീകരിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐഎഎസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് നഗരത്തില്‍ റോഡ് ഷോ നടത്തി.ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി ഒരുക്കിയത്. ജനങ്ങൾ റോഡിനിരുവശത്തും അദ്ദേഹത്തെ കാണാനായി കാത്തു നിന്നു. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങൾ വരും ദിനങ്ങളിൽ തന്നെ അദ്ദേഹം സന്ദർശിക്കും.

Related Articles

Latest Articles