Thursday, December 25, 2025

കേന്ദ്ര മന്ത്രിയോ ? സംസ്ഥാന സംഘടന പദവിയോ ? ശോഭ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം

ദില്ലി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിർദേശം നൽകിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്. ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. കേരളത്തിൽ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അദ്ധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ശോഭ സുരേന്ദ്രൻ ദില്ലിക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിൽ എത്തി. ഇന്ന് രാത്രി 7.30 നുള്ള വിസ്താര വിമാനത്തിൽ ദില്ലിക്ക് പോകുമെന്നാണ് വിവരം. ഇന്ന് രാത്രി തന്നെ ശോഭ ദില്ലിയിലെത്തും

Related Articles

Latest Articles