തുമ്പ നെഹ്റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലംഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തുമ്പ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11.45-ഓടെയാണ് ഷമീർ എന്നയാളുടെ വീടിന് നേരെ ബോംബേറുണ്ടായത്. പരിക്കേറ്റ അഖിലും വിവേക് അപ്പൂസും ഇയാളുടെ സുഹൃത്തുക്കളാണ്. പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അഖിലിന്റെ പരിക്ക് ഗുരുതരമെന്നാണ് വിവരം.

