Wednesday, November 4, 2026

പൊലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി ; വൈറലായി വീഡിയോ

കണ്ണൂർ : സംസ്ഥാന പൊലീസ് അസോസിയേഷൻ പ്രസിഡന്റിന് ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെ തെറി വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. ഇവർ രണ്ടുപേരും മദ്യപിച്ചിട്ടാണ് തെറി വിളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മീറ്റിംഗിൽ അബദ്ധത്തിൽ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം. എന്തായാലും പൊലീസുകാരുടെ തെറിവിളി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ നിരവധി പേരാണ് പോലീസുകാരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Related Articles

Latest Articles