കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് വന്‍ പ്രതിഷേധം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ ഡ്യൂറന്റ് കപ്പില്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കിയിരുന്നു. കളിക്കളത്തിലെ ശത്രുത മറന്ന് ഇരു ക്ലബ്ബുകളുടേയും ആരാധകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. നേരത്തെ പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
മുദ്രാവാക്യം വിളികളുമായി എത്തിയ ആള്‍ക്കൂട്ടവും പോലീസും ഏറ്റുമുട്ടുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. ഏതാനും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.സുരക്ഷാപ്രശ്‌നമുണ്ടെന്നും സുരക്ഷയ്ക്കായി പോലീസുകാരെ വിട്ടു തരാൻ സാധിക്കില്ലെന്നും പോലീസ് അധികാരികൾ അറിയിച്ചതിനെത്തുടർന്നാണ് ഡ്യൂറന്റ് കപ്പിലെ മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കിയത്.

