Wednesday, January 7, 2026

കൂടത്തായി കൊലപാതകപരമ്പര: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

താമരശേരി: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്നു പേരെ താമരശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.

കൊലപാതക പരമ്പരക്ക് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് താമരശേരി കോടതിക്കു സമീപമെത്തിയത്. ജോളിയെ ജനക്കൂട്ടം കൂകി വിളിക്കുകയും ചെയ്തു.

Related Articles

Latest Articles