കൊച്ചി: ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുൺ അറിയിച്ചു.
നിരവധി തവണ പള്ളികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിരുന്നില്ല. പള്ളി ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വലിയ രീതിയിലുള്ള പ്രതിഷേധം കാരണം സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.
എറണാകുളം ജില്ലയിലെ ഓടക്കാലി, മഴുവന്നൂര്‍ പള്ളികള്‍ അതോടൊപ്പം പാലക്കാട് ജില്ലയിലെ മംഗലംഡാം, എറിക്കന്ചിറ, ചെറുകുന്നം എന്നീ പള്ളികള്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഒരു പള്ളിപോലും ഏറ്റൈടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ പോലീസിനോ സാധിച്ചിരുന്നില്ല.

