പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു .കസാൻ നഗരത്തിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദിയുടെ ഈ യാത്ര.റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദി റഷ്യ സന്ദർശിക്കാൻ പോവുന്നത്. അതേസമയം പുടിനെ കൂടാതെ, പ്രധാനമന്ത്രി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യത ഉണ്ടെന്നാണ് വിവരം .
ജസ്റ്റ് ഗ്ലോബൽ ഡെവലപ്മെന്റിനും സെക്യൂരിറ്റിക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ .എന്ന പ്രമേയത്തിലുള്ളതാണ് കസാൻ നഗരത്തിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത് .പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദി നേതാക്കൾക്ക് നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ പറയുന്നുണ്ട് . പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനമാണിത്. ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കനായാണ് നേരത്തെ മോദി റഷ്യയിലേക്ക് പോയത്.

