Tuesday, November 3, 2026

ഉണ്ടായിരിക്കുന്നത് 60 കോടി രൂപയുടെ നികുതി വെട്ടിപ്പെന്ന് ആദായ നികുതി വകുപ്പ് !നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ വീണ്ടും പരിശോധന

നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസിന്റെ ഓഫീസ് ആയി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന നടക്കുന്നത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന ആവശ്യമാണെന്നും, സൗബിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്.

60 കോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനമയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിയറ്ററുകളിൽ വമ്പൻ വിജയം ആയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയ്ക്ക് 148 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതിൽ നിന്നും 44 കോടി നികുതിയായി അടയ്‌ക്കേണ്ടത് ആയിരുന്നു. എന്നാൽ ഇത് ചെയ്തില്ല. 32 കോടി രൂപ ചിലവും കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന് ആദായ നികുതി വകുപ്പിന് വ്യക്തമായിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമായിരുന്നു ആദ്യ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടെ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു.

Related Articles

Latest Articles