Friday, October 30, 2026

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ ! 30 കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന ഭീകര നേതാവും

റായ്പുര്‍ : ഛത്തീസ്ഗഢില്‍ 30 കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന ഭീകര നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്നു ബസവരാജ്‌. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി രാജ്യത്തെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ഇന്ന് രാവിലെയാണ് കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോവാദികള്‍ ജവാന്മാര്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles