Saturday, January 3, 2026

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരന്‍ മരിച്ചു
തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് ( ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ) മരിച്ചത്. ഇന്ന് പകല്‍ പന്ത്രണ്ടോടെയാണ് അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയ ശേഷം മടങ്ങവെ കെ എസ്ആര്‍ടിസിബസ് തട്ടിയാണ് അപകടം.

ബൈക്കില്‍ നിന്നും തെറിച്ചു വീണ കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യ മനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പന്‍ വിശ്വംഭരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles