തിരുവനന്തപുരം: അറിവിൻ്റെയും വിദ്യയുടെയും ദേവതയായ സരസ്വതീദേവിയെ ആരാധിച്ച് ആചാര്യശ്രീ രാജേഷ് നേതൃത്വം നൽകുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കേരളത്തിലെ 30 കേന്ദ്രങ്ങളിൽ സരസ്വതീയജ്ഞങ്ങൾ സംഘടിപ്പിക്കുന്നു. ഋഗ്വേദത്തിലെ അതിവിശിഷ്ടങ്ങളായ സാരസ്വതമന്ത്രങ്ങളും യജുര്‍വേദത്തിലെ മേധാമന്ത്രങ്ങളും ചൊല്ലിക്കൊണ്ട് വിശേഷമായ ഔഷധക്കൂട്ടുകള്‍ അഗ്നിയില്‍ ഹോമിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ വീണ്ടെടുപ്പുകൂടിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
സരസ്വതീയജ്ഞത്തോടൊപ്പം മന്ത്രവേദപാരായണവും നടക്കും.
നാളെ വൈകുന്നേരം 5 മണി, സെപ്തംബര്‍ 30, ഒക്ടോബര്‍ 1 ദിവസങ്ങളില്‍ രാവിലെ 7.30നും വൈകുന്നേരം 5 നും, ഒക്ടോബര്‍ 2ന് രാവിലെ 7.30ന് എന്നിങ്ങനെയാണ് സരസ്വതീയജ്ഞത്തിന്റെ സമയങ്ങള്‍. സരസ്വതീയജ്ഞത്തോടൊപ്പം മന്ത്രവേദപാരായണവും നടക്കും. നാളെ വൈകുന്നേരം 4 മണി മുതല്‍ സരസ്വതീയജ്ഞവേദികളില്‍ ഗ്രന്ഥംവെപ്പും, ഒക്ടോബര്‍ 2ന് രാവിലെ 9 മണിക്ക് വിദ്യാരംഭവും നടക്കും. സരസ്വതീയജ്ഞം നടക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്: വേദക്ഷേത്രം, കോഴിക്കോട് നഗരം (0495-2961151, 9188793181), വേദമഹാമന്ദിരം, കക്കോടി (9447455531, 9526439881), മഹര്‍ഷി ദയാനന്ദ സരസ്വതി വേദവിദ്യ ഗുരുകുലം, കല്പറ്റ, വയനാട് (9349963925, 8289923493), ഗാന്ധിഭവന്‍, തൈക്കാട്, തിരുവനന്തപുരം (9645090018, 9400500995), കാളിച്ചേഴ്ത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം, രാമന്‍കുളങ്ങര, കൊല്ലം (8547463561, 9995815287), ശ്രീലക്ഷ്മി ഭവനം, മുത്തൂര്‍, തിരുവല്ല, പത്തനംതിട്ട (9400983139, 9446116022), സനാതന ധര്‍മ പാഠശ്ശാല, ഹരിപ്പാട്, ആലപ്പുഴ (8848663596, 8281150539), ലാളത്ത് ഭവനം, ലാളം ശ്രീ ഭഗവതിക്ഷേത്രത്തിന് സമീപം, തിരുവഞ്ചൂര്‍, കോട്ടയം (9961512480, 8606733290), ജ്യോതി ബില്‍ഡിംഗ്, ഒന്നാം നില, കാരിക്കാമുറി ക്രോസ് റോഡ്, എറണാകുളം (9847044448, 9446093698, 9388816921), ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാള്‍, പെരുമ്പിള്ളിച്ചിറ (ശ്രീകൃഷ്ണപുരം), തൊടുപുഴ (9495316590, 8075639603), ഡ്രീം ഹെറിറ്റേജ് വാകയില്‍ ലെയിന്‍, സോമില്‍ റോഡ്, തൃശ്ശൂര്‍ (9847673376, 9947674554), ടോപ് ടെമ്പിള്‍ നെക്സ്റ്റ് ഫ്ളാറ്റ് ജി4, കൈരളി ജംഗ്ഷന്‍, പടിഞ്ഞാറെനട, ഗുരുവായൂര്‍, തൃശ്ശൂര്‍ (9446938275, 9072775522), ജീവഥ ചാരിറ്റബിള്‍ സൊസൈറ്റി, ചൈതന്യ, കവളപ്പാറ, ഷൊര്‍ണ്ണൂര്‍, പാലക്കാട് (9846512327, 9744097459), ഗുരുമന്ദിരം ഹാള്‍, എസ്. എന്‍. ഡി. എസ്. ചാരിറ്റബിള്‍ ട്രസ്റ്റ്, കാവിലക്കാട്, പുറത്തൂര്‍, തിരൂര്‍ (9846025881, 9895507303, 9539503388), വേദവ്യാസ വിദ്യാനികേതന്‍, ഒഴൂര്‍, താനൂര്‍ (9895841250, 9946680988), വള്ളയില്‍ ശ്രീ മാരിയമ്മന്‍ ക്ഷേത്രം, നെടുവ, പരപ്പനങ്ങാടി (9645105385, 9946698383), കൊണ്ടിപറമ്പ് ജ്ഞാന ക്ഷേത്രം, പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം (9745712111, 8301874951), കെ.കെ.എസ്. കളരി പരിശീലന കേന്ദ്രം, ബംഗ്ലാവില്‍ പറമ്പ്, പെരുമുഖം, രാമനാട്ടുകര (9847771612, 9496809910), കോട്ടയില്‍ സകലേശ ക്ഷേത്രം, മധുര ബസാര്‍, ചെറുവണ്ണൂര്‍ (9847401985, 9544749752), തേനാംകുന്ന് മഹാശിവക്ഷേത്രം, മാങ്കാവ്, പന്തീരാങ്കാവ് (9961393636, 9847101890), മാക്കിനിയാട്ട് താഴം ശ്രീ ഗുരുഭദ്രകാളീ ക്ഷേത്രം, വെള്ളിപറമ്പ 6/4, കുറ്റിക്കാട്ടൂര്‍ (9895636401, 9747256532), ഹീര പ്രോഡെക്ട്‌സ് ഹാള്‍, പുണ്യ ബില്‍ഡിംഗ്‌സ്, കൂഴക്കോട്, ചാത്തമംഗലം (9446904869, 8078986059), വിരജാനന്ദ ഗുരുകുലം, കച്ചേരിക്കുന്ന്, ബാലുശ്ശേരി (9447844324, 9495642959), വ്യാസ വിദ്യാപീഠം, വട്ടോളി, പേരാമ്പ്ര (9446440998, 9947781540), പായ്യോട്ട് ശ്രീ കണ്ണിക്കകരുവോന്‍ ഭഗവതി ക്ഷേത്രം
ചേലിയ, കൊയിലാണ്ടി (9400587731, 9846688290), ശ്രീനാരായണ ഗുരുമന്ദിരം, എടോടി, റെയില്‍വെ സ്റ്റേഷന്‍ റോഡ്, വടകര (8921022420, 9745418195), ശ്രീരാമാനന്ദാശ്രമം, കുയ്യാലി, ചേറ്റംകുന്ന്, തലശ്ശേരി (9744055015, 7907657589), എടവട്ടശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാവശ്ശേരി, കൂത്തുപറമ്പ് (8547364431, 9961387334), ചെങ്ങിനിപ്പടി യു.പി. സ്‌കൂള്‍, തളാപ്പ്, ചെട്ടിപീടിക, കണ്ണൂര്‍ (9447320127, 9747289624), നിത്യാനന്ദാശ്രമം, കാഞ്ഞങ്ങാട് (8281106425, 9447005555). ആദ്യ മൂന്ന് ഇടങ്ങളില്‍ സെപ്തംബര്‍ 22 മുതല്‍ നവരാത്രി ആഘോഷം നടന്നുവരുന്നുണ്ട്. ആചാര്യശ്രീ രാജേഷ് നേരിട്ട് നയിക്കുന്ന സരസ്വതിയജ്ഞവും വിദ്യാരംഭവും ദുബായിലെ കരാമയിലുള്ള എസ്.എന്‍.ജി ഹാളില്‍ ഒക്ടോബര്‍ 2ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745815151 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

