Friday, October 30, 2026

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ദില്ലിയിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക ക്ഷേത്രത്തില്‍ അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ദര്‍ശനം നടത്തുകയും ചെയ്തു.

2001 ഒക്ടോബര്‍ 7-നാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് തുടര്‍ച്ചയായി ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച അദ്ദേഹം 2014 മുതല്‍ മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജനങ്ങളെ സേവിച്ചു വരികയാണ്.

ഭരണത്തലവന്‍ എന്ന നിലയില്‍ 25 വര്‍ഷത്തെ തുടര്‍ച്ചയായ നേതൃത്വം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. ‘രാജ്യം ആദ്യം, പൗരന്മാര്‍ ആദ്യം’ എന്ന തത്വം ഉയര്‍ത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ അപൂര്‍വ്വ യാത്രയെ പ്രമേഹം പ്രകീര്‍ത്തിച്ചു. ഗുജറാത്തില്‍ നേടിയ മൂന്ന് വലിയ വിജയങ്ങളും ലോകസഭാ തിരഞ്ഞെടുപ്പുകളിലെ തുടര്‍വിജയങ്ങളും നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് കാണിക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പരാതി പരിഹാരത്തിനായി ആരംഭിച്ച ‘സ്വാഗത്’ (SWAGAT) പദ്ധതിയെയും, കേന്ദ്രത്തില്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ നടപ്പിലാക്കിയ ‘പ്രഗതി’ (PRAGATI) പോര്‍ട്ടലിനെയും പ്രമേയത്തില്‍ എടുത്തുപറയുന്നുണ്ട്. 2047-ഓടെ ഇന്ത്യയെ വികസിതവും സ്വാശ്രയത്വമുള്ളതുമായ രാജ്യമാക്കി മാറ്റാനുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് പ്രമേയം പിന്തുണ പ്രഖ്യാപിച്ചു.

Related Articles

Latest Articles