Monday, December 15, 2025

വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിർണ്ണായകമെന്നും നരേന്ദ്രമോദി

വാരാണസി: രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാര്‍ക്കും സഹേോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വനിതകള്‍ക്കുള്ളത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു.

സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ വനിതകളേയും പ്രചോദിപ്പിക്കുകയാണ്. തങ്ങള്‍ക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയങ്ങള്‍. രാജ്യത്തെ ധീരരായ വനിതകള്‍ ഇന്ന് പോര്‍വിമാനങ്ങള്‍ പറത്തുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles