Monday, January 12, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പോറ്റിയെ പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയും എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രിയുമാണ്. ഈ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

“സിപിഎമ്മിന്റെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും വി എന്‍ വാസവനെയും മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും സംരക്ഷിക്കാനാണോ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് സംശയിക്കേണ്ടിരിക്കുന്നു.
ശബരിമലയുടെ സ്വര്‍ണ്ണം സംരക്ഷിക്കേണ്ടതും, അവയുടെ കൃത്യമായ അളവുകള്‍ പശിശോധിക്കേണ്ടതും ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമല്ലേ. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. എന്തുകൊണ്ട് മന്ത്രിയെ ചോദ്യം ചെയ്യുകയും തന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന ചോദ്യവും ഉയരുകയാണ്. ജനുവരി പതിനാലാം തീയതി മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിച്ച് പ്രതിഷേധിക്കും, ശബരിമല സ്വര്‍ക്കൊള്ളക്കുള്ള പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരാന്‍ പതിനാലാം തീയതി മുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബിജെപി- എന്‍ഡിഎ തുടക്കം കുറിയ്ക്കുകയാണ് “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Latest Articles