Sunday, September 20, 2026

അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താൻ ! ആചാരലംഘനത്തില്‍ കേസെടുക്കുകയാണെങ്കില്‍ പിണറായി വിജയന് എതിരെയാണ് ആദ്യം കേസെടുക്കേണ്ടത് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രന്‍

അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല സ്വർണ്ണക്കൊള്ള നടക്കുന്ന 2017ലാണ് അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ചേര്‍ന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സ്വര്‍ണ്ണം വാങ്ങിയ വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത്.

സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസിന് ശക്തമായ ബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ആദ്യം തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി കൊടുത്ത മൊഴിയിലെ പ്രധാന പേരായിരുന്നു കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും. എല്ലാവിധ തെളിവുകളും കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനും എതിരെയുണ്ടായിട്ടും എഎസ്‌ഐടി അവരെ അറസ്റ്റുചെയ്യുന്നില്ല. എന്നാല്‍ തന്ത്രിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആചാരലംഘനത്തില്‍ കേസെടുക്കുകയാണെങ്കില്‍ പിണറായി വിജയന് എതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് ആചാരലംഘനം നടത്തിയത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, വിഷ്ണുപുരം ചന്ദ്രശേഖർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Latest Articles