Thursday, November 12, 2026

അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ ഡോക്ടർ ആറാം ദിനം പിടിയിൽ !! അറസ്റ്റിലായത് വാഗമണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. അപകടം നടന്ന് ആറാം ദിനമാണ് വാഗമൺ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ക്ളീൻ ഷേവ് ചെയ്ത രൂപത്തിലായിരുന്നു സിറിയക്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വാഗമണിലെ റിസോർട്ടിൽ നിന്നാണ് പ്രതി പിടിയിലായതെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന എക്സ്യുവി കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പിൽ വീട്ടിൽ ജോൺസന്റെയും ലിമയുടെയും മകളാണ് ജാസ്‌ലിയ ജോൺസൺ. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയായ ജാസ്‌ലിയ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പാർട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. വാഹനമോടിച്ചിരുന്ന സമയത്ത് സിറിയക് പി. ജോർജ് മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Related Articles

Latest Articles