പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും ഘടനയെയും കുറിച്ചുള്ള സമകാലീന ജ്യോതിശാസ്ത്ര ധാരണകളെ പൂർണ്ണമായും വെല്ലുവിളിക്കുന്ന ഒരു നിർണ്ണായക കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യേൽ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ. പ്രപഞ്ചത്തിലെ ഭൂരിഭാഗം ഗാലക്സികളുടെയും രൂപീകരണത്തിന് അത്യന്താപേക്ഷിതമെന്ന് കരുതപ്പെടുന്ന അദൃശ്യ പദാർത്ഥമായ ഡാർക്ക് മാറ്റർ ഒട്ടുമില്ലാത്ത മൂന്നാമതൊരു ഗാലക്സി കൂടിയാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 67 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ‘NGC-DF9’ എന്ന കുള്ളൻ ഗാലക്സിയാണ് ഈ അപൂർവ്വ പ്രതിഭാസമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. മുൻപ് ഇതേ പ്രത്യേകതകളോടെ കണ്ടെത്തിയ DF2, DF4 എന്നീ ഗാലക്സികളുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ DF9 കൂടിയെത്തുന്നത് #ngcdf9 #darkmatter #yaleuniversity #astronomy #galaxy #space #science #astrophysics #cosmology #dwarfgalaxy #spacefacts #universe #breakingnews #discovery #sciencefacts

