Monday, November 16, 2026

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം! ഒന്നാം പ്രതിയായ അദ്ധ്യാപകൻ ഡോ. എം.കെ റാമിന് കനത്ത തിരിച്ചടി ! മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതിയും

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ വകുപ്പ് മേധാവി ഡോ. എം.കെ റാമിന് കനത്ത തിരിച്ചടി. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും പ്രതിക്ക് അനുകൂലമായ വിധി ഉണ്ടാകാതിരുന്നത്.

കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. എം.കെ റാം തങ്ങളെ മാനസികമായും ശാരീരികമായും കടുത്ത രീതിയിൽ പീഡിപ്പിച്ചിരുന്നതായി സഹപാഠികളായ വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകിയിരുന്നു. വകുപ്പ് മേധാവിയിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ നേരത്തെ തന്നെ കുടുംബത്തോടും തുറന്നുപറഞ്ഞിരുന്നു. സംഭവത്തിൽ ഡോ. എം.കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരസ്യമായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് രണ്ട് അധ്യാപകരെയും കോളേജ് അധികൃതർ നേരത്തെ തന്നെ മാനേജ്‌മെന്റിൽ നിന്നും പുറത്താക്കിയിരുന്നു. കേസിൽ അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതികൾ തുടർച്ചയായി തള്ളുന്നത്.

Related Articles

Latest Articles