Wednesday, October 7, 2026

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജയിലര്‍ 2’ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ ‘ജയിലറി’ന്റെ വന്‍ വിജയത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാറും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ഒക്ടോബര്‍ 15ന് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗത്തിലെ വിനായകന്റെ കഥാപാത്രമായ വര്‍മന്റെ സാമ്രാജ്യത്തിന് പിന്നിലുള്ളവരെ വേട്ടയാടുന്ന മുത്തുവേല്‍ പാണ്ഡ്യന്റെ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം കിടിലന്‍ താരനിരയും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

മോഹന്‍ലാല്‍, വിദ്യാ ബാലന്‍, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, ശിവരാജ് കുമാര്‍, ഹക്കീം ഷാജഹാന്‍, യോഗി ബാബു തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. ഇതില്‍ വര്‍മന്റെ അടുത്ത അനുയായിയായി എത്തുന്ന സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് സൂചന. ആദ്യ ഭാഗത്തിലെന്നപോലെ മോഹന്‍ലാല്‍ ഈ ചിത്രത്തിലും ഒരു മാസ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ട്രെയിലറിലെ അദ്ദേഹത്തിന്റെ ലുക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിലും കര്‍ണാടകത്തിലും ശ്രീ ഗോകുലം മൂവീസാണ് റെക്കോര്‍ഡ് തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ട്രെയിലറിന് മറ്റൊരു ലെവല്‍ എനര്‍ജിയാണ് നല്‍കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ പൂരക്കാഴ്ചയൊരുക്കാന്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എത്തുകയാണ്.

Related Articles

Latest Articles