പ്രധാനമന്ത്രി കിസാന്‍ യോജന പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തുണയായതിന് പിറകെ നരേന്ദ്രമോദിയ്ക്ക് ക്ഷേത്രം നിര്‍മ്മിച്ച് നന്ദി അറിയിച്ച് തമിഴ്നാടു നിന്നുള്ള കര്ഷകന്. തമിഴ്നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കര്ഷകന് പി. ശങ്കറാണ് മോദിക്കായി ക്ഷേത്രം പണിതത്.1.2 ലക്ഷം രൂപയാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ചിലവഴിച്ചത്.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും 2,000 രൂപയും. പ്രധാന്‍മന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും തനിക്കു ലഭിച്ചതായി ശങ്കര്‍ പറയുന്നു. ‘അയ്യ’ എന്നാല്‍ ശങ്കറിന് വ്യക്തിപരമായും മതിപ്പുള്ളയാളാണ്.
മോദിയുടെ വെള്ളത്താടിയും കണ്ണടയും ഹെയര്‍സ്റ്റൈലും വരെ പ്രതിഷ്ഠയില്‍ അതേപടി കാണാം. പിങ്ക് കുര്‍ത്തയും നീല ഷാളുമാണ് വേഷം. പ്രതിഷ്ഠക്കു ഇരുവശവുമായി കത്തിച്ച നിലവിളക്കുണ്ട്. ദൈവങ്ങളുടെയും നേതാക്കളുടെയും ചിത്രവും അമ്പലത്തിനുള്ളിലുണ്ട് .ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ശങ്കര്‍ പറയുന്നു.