Wednesday, October 7, 2026

ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറിയെ മര്‍ദിച്ചകേസിലെ പ്രധാന പ്രതി അറസ്‌റ്റില്‍

ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറി എ.കെ. നസീറിനെ തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്‌ജിദിനു പരിസരത്തുവച്ചു മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ്‌ (29) അറസ്‌റ്റിലായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു കഴിഞ്ഞ 12നു നടത്തിയ ജനജാഗ്രത സദസ്‌ ഉദ്‌ഘാടനം ചെയ്‌തശേഷം നൂറുല്‍ ഹുദാ ജുമാ മസ്‌ജിദില്‍ നിസ്‌കരിച്ചു മടങ്ങിവരുന്നതിനിടെയാണ്‌ നസീറിനു മര്‍ദനമേറ്റത്‌.
തുടര്‍ന്നു സ്‌ഥലത്തു സംഘര്‍ഷം രൂപപ്പെട്ടിരുന്നു. വന്‍ പോലീസ്‌ സന്നാഹം സ്‌ഥലത്ത്‌ ഇപ്പോഴും ക്യാമ്പ്‌ ചെയ്യുകയാണ്‌.

Related Articles

Latest Articles