Thursday, January 1, 2026

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്ത് നിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. വിദേശികളായ വിനോദസ്ഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ തന്നെ തീ അണിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം മറ്റൊരു ഹൗസ് ബോട്ടിന് തീ പിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് കൈക്കുഞ്ഞുങ്ങളടക്കം 13 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന് ബോട്ടിനാണ് തീ പിടിച്ചത്. കോട്ടയം തീ പിടിത്തം ഉണ്ടായ ബോട്ടിന് ലൈസന്‍സില്ലെന്ന് തുറുമുഖ വകുപ്പ് പിന്നീട് കണ്ടെത്തി. 2013 ല്‍ താല്‍ക്കാലിക ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. അതിന് ശേഷം ബോട്ട് മറ്റ് രണ്ട് പേര്‍ കൂടി വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കിയിരുന്നില്ല.

Related Articles

Latest Articles