Sunday, May 19, 2024
spot_img

വെ​ള്ളി​യും ശ​നി​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്; പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ വീ​ണ്ടും പ​ണി​മു​ട​ക്ക്

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ർ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ​ണി​മു​ട​ക്കും. മു​പ്പ​തി​നു പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​കൃ​ത പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ർ​ണ​യും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കും.

ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് 11 മു​ത​ൽ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കും. ഇ​തി​നു​ശേ​ഷ​വും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ക, കു​ടും​ബ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ന ലാ​ഭാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പു​തു​ക്കി​നി​ശ്ച​യി​ച്ച് പ​ഞ്ച​ദി​ന വാ​ര പ്ര​വ​ർ​ത്ത​നം ന​ട​പ്പാ​ക്കു​ക, സ്പെ​ഷ​ൽ അ​ല​വ​ൻ​സ് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തോ​ട് സം​യോ​ജി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ പ​ന്ത്ര​ണ്ടി​ന ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണു സ​മ​രം.

Related Articles

Latest Articles