Saturday, January 10, 2026

വെടി വെച്ച്‌ കലാപത്തിന് ശ്രമിച്ചത് ആം ആദ്മി ഗുണ്ട; തെളിവുകൾ പുറത്ത്

ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. പോലീസും ദേശീയ മാധ്യമങ്ങളും,ഇയാളും ഇയാളുടെ പിതാവും വളരെ കാലമായി ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കുന്നതിന്റെ ചിത്രങ്ങൾ സഹിതമുള്ള രേഖകളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. ഈ സംഭവം മാധ്യമങ്ങൾ വലിയ വിവാദമാക്കിയിരുന്നു.

ഇയാൾ ദില്ലി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് അന്വേഷണത്തിനിടെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എ എ പിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറയുന്നു.വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇയാള്‍ എ എ പി അംഗമാണ് എന്നതിന്റെ വിശദശാംശങ്ങൾ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles