Monday, May 20, 2024
spot_img

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കോഴിക്കോടിന് പുതിയ റെക്കോഡ് സ്വന്തം

തിരുവനന്തപുരം : സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ പാലക്കാട് മുന്നില്‍. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് അണ്ടര്‍ 14 വിഭാഗത്തില്‍ കോഴിക്കോടിന്റെ ഡോണ മരിയ ഡോണി ആണ് പുതിയ റെക്കോഡ് നേടി. മീറ്റില്‍ ഇതുവരെ എട്ട് റെക്കോഡുകള്‍ ആണ് പിറന്നത്.

329 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടാണ് മുന്നില്‍. 19 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്. 88 ഇനങ്ങള്‍ ആണ് ഇതുവരെ പൂര്‍ത്തിയായത്. 258 പോയിന്റുമായി കോട്ടയം ആണ് രണ്ടാമത്, 225 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.

Related Articles

Latest Articles