Friday, May 17, 2024
spot_img

ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ മകന്റെ അതിക്രമം

ദില്ലി : ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു.ദില്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഭവം. ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ 20 വയസുള്ള മകന്‍ പൂട്ടിയിടുകയായിരുന്നു. അച്ഛന്‍ ബിജെപി അനുഭാവി ആയിരുന്നു ഡല്‍ഹിയിലെ മുനിര്‍കയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മകന് വ്യക്തമായിരുന്നു.നേരത്തെ ഇത്തരം സംഭവം സുഹൃത്തും സുഹൃത്തിന്റെ അച്ഛനോട് ചെയ്തിരുന്നു.ഇത് അറിഞ്ഞതോടെയാണ് അനുകരിച്ച് 20കാരനും ചെയതത്.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍. വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വൈകിയത് തിരിമറി നടത്താനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ കമ്മിഷന്‍ നിഷേധിച്ചു. ഡല്‍ഹിയില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി കമ്മിഷന്‍ വ്യക്മാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോളിങ് ശതമാനമാണിത്. അന്ന് 60.5% ആയിരുന്നു പോളിങ്. സ്ത്രീകളില്‍ 62.55 ശതമാനം പേരും പുരുഷന്മാരില്‍ 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ബല്ലിമാരന്‍ മണ്ഡലത്തിലാണ്. 71.6 ശതമാനം.ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഡല്‍ഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിങ്.

Related Articles

Latest Articles