Sunday, January 11, 2026

ഇതാണ് ആ ചൂണ്ടിയ തോക്ക്…

ദില്ലി: ദില്ലിയില്‍ പൊലീസിനു നേരെ തോക്കുചൂണ്ടിയ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷാറൂഖിന്റെ വീട്ടില്‍ നിന്നും ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഷാറൂഖിന്റെ വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദില്‍ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ ഷാരുഖ് തോക്കുചൂണ്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. തോക്കും ചൂണ്ടി വന്ന ഷാരൂഖ് സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തു.

Related Articles

Latest Articles